മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ ഊ​​​ന്നു​​​വ​​​ടി​​​യി​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന് നി​​​ല്‍ക്കാ​​​ന്‍ പ​​​റ്റില്ലെന്ന് വെ​​​ള്ളാ​​​പ്പ​​​ള്ളി
Sunday, August 10, 2025 7:23 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ ഊ​​​ന്നു​​​വ​​​ടി​​​യി​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന് നി​​​ല്‍ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണെ​​​ന്ന് എ​​​സ്എ​​​ന്‍ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ന്‍. എ​​​സ്എ​​​ന്‍ഡി​​​പി യോ​​​ഗം ച​​​ങ്ങ​​​നാ​​​ശേ​​​രി യൂ​​​ണി​​​യ​​​ന്‍റെ ശാ​​​ഖാ നേ​​​തൃ​​​സം​​​ഗ​​​മം കോ​​​ണ്ടൂ​​​ര്‍ ബാ​​​ക്ക് വാ​​​ട്ട​​​ര്‍ റി​​​സോ​​​ര്‍ട്ടി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ എ​​​ങ്ങ​​​നെ മ​​​തേ​​​ത​​​ര പാ​​​ര്‍ട്ടി​​​യെ​​​ന്നു പ​​​റ​​​യാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോദിച്ചു.

യോ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി സം​​​ഘ​​​ട​​​നാ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ട​​​ത്തി. യോ​​​ഗം ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി അ​​​ര​​​യാ​​​ക്ക​​​ണ്ടി സ​​​ന്തോ​​​ഷ് സം​​​ഘ​​​ട​​​നാ സ​​​ന്ദേ​​​ശം ന​​​ല്‍കി. യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രീ​​​ഷ് കോ​​​നാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ് പ​​​ര​​​മേ​​​ശ്വ​​​ര​​​ന്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. ച​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ച​​​ങ്ങ​​​നാ​​​ശേ​​​രി യൂ​​​ണി​​​യ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള 59 ശാ​​​ഖ​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, കു​​​ടും​​​ബ​​​യൂ​​​ണി​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍, പോ​​​ഷ​​​കസം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 1800ല​​​ധി​​​കം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.