വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, August 8, 2025 11:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര കൊ​ല്ലം ക​രി​പ്ര സ്വ​ദേ​ശി അ​ഭി​രാ​ജ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ് 21നാ​യി​രു​ന്നു സം​ഭ​വം.

കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട്ടി​ൽ വാ​ട​ക വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​ള്ള ക​ത​ക് ച​വി​ട്ടി​ത്തു​റ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി കി​ട​പ്പു​മു​റി​യു​ടെ അ​ല​മാ​ര​യി​ൽ ലോ​ക്ക​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18 ഗ്രാം ​തൂ​ക്കം വ​രു​ന്ന​തും 1,80,000 രൂ​പ വി​ല വ​രു​ന്ന​തു​മാ​യ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ലും വീ​ടി​നു​ള്ളി​ലെ മൂ​ന്ന് അ​ല​മാ​ര​ക​ളും കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടി​മാ​ലി ടൗ​ണി​ൽ ലോ​ഡ്ജി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.