വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, August 10, 2025 7:08 AM IST
ഏ​റ്റു​മാ​നൂ​ർ: ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പി​റ​വം തി​രു​മാ​റാ​ടി കാ​ക്കൂ​ർ കു​ഴി​വേ​ലി​ക്ക​ണ്ട​ത്തി​ൽ ശ​ര​ത് ശ​ശി(30) യെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

പ​ട്ടി​ത്താ​നം സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 3,72,000 രൂ​പ ഇ​യാ​ൾ വാ​ങ്ങി​യെ​ടു​ത്ത​ശേ​ഷം ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​തെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. അ​ൻ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ എ.​എ​സ്. അ​ഖി​ൽ​ദേ​വ്, ആ‌​ഷ്‌​ലി ര​വി, റെ​ജി​മോ​ൻ സി.​ടി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​നി​ൽ കു​ര്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. അ​നീ​ഷ്, അ​ജി​ത്ത് എം. ​വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ല​യാ​റ്റൂ​രി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.