കോട്ടയം: ദര്‍ശന സാംസ്കാരികകേന്ദ്രം ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച 28-ാം ദര്‍ശന അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരത്തില്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 2200 കുട്ടികള്‍ പങ്കെടുത്തു. മന്ത്രി വി. എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ദര്‍ശന സാംസ്കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഡോ. അഞ്ജു മരിയന്‍ സെബാസ്റ്റ്യന്‍ രചിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "മാമലക്കാട്ടിലെ മിഠായി മരം’ മന്ത്രി വി. എന്‍. വാസവന് പ്രകാശനം ചെയ്തു. ജോഷി മാത്യു, സിജിത അനില്‍, പ്രദീപ് കുമാര്‍, കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍, പി.കെ. ആനന്ദക്കുട്ടന്, ആര്‍ട്ടിസ്റ്റ് അശോകന്, ടി.എസ്. ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാന കിറ്റുകള്‍ നൽകി.
പെയിന്റിംഗില്‍ പി.ആര്. ശ്രീഹരി (കാടാച്ചിറ എച്ച്എസ്എസ്, കണ്ണൂര്‍) ശങ്കര്‍ അവാര്‍ഡ് നേടി.
നഴ്സറി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം എഡ്രീന സാറ എബി (സെന്റ് മര്‍സില്‍നാസ് സ്കൂള്‍ കോട്ടയം), രണ്ടാം സ്ഥാനം ബെര്‍ണീസ് സൂസന് ബെഞ്ചമിന്‍ (ഗവ.എല്‍പിഎസ്, പൂവന്തുരുത്ത് ), മൂന്നാം സ്ഥാനം നിലീന നിസി ലിജുമോന്‍ (സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍, കോട്ടയം) എന്നിവർ കരസ്ഥമാക്കി.
എ ഗ്രൂപ്പില്‍ (1, 2 ക്ലാസുകള്‍) ഒന്നാം സ്ഥാനം ഓവിയന്‍ ലിബീഷ് (സി . സാവിയോ പബ്ലിക് സ്കൂള്‍, കല്ലറ), രണ്ടാം സ്ഥാനം ഋഷികേശ് ആര്. നായര്‍ (സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍, കോട്ടയം), മൂന്നാം സ്ഥാനം അശ്വിത ആര്. (ലൂര്‍ദ് പബ്ലിക് സ്കൂള്‍, കോട്ടയം).
ബി ഗ്രൂപ്പില്‍ (3, 4 ക്ലാസുകള്‍ ) ഒന്നാം സ്ഥാനം അഭിനന്ദ് ബിനോയ് (ഹോളി ഫാമിലി എല്‍പി സ്കൂള്‍ കോട്ടയം, രണ്ടാം സ്ഥാനം ശ്രേയ ആര്. (എംഡിഎല്‍പി സ്കൂള്‍ പാമ്പാടി ), മൂന്നാം സ്ഥാനം പദ്മശ്രീ ശിവകുമാര്‍ (ലെറ്റര്‍ലാന്‍ഡ് സ്കൂള്‍ ആലപ്പുഴ).
സി ഗ്രൂപ്പില്‍ (5, 6, 7 ക്ലാസുകള്‍ ) ഒന്നാം സ്ഥാനം ലക്ഷ്മി കൃഷ്ണ ആര്. (ചിന്മയ വിദ്യാലയ,കോട്ടയം), രണ്ടാം സ്ഥാനം താര ജിജോ (മാര്‍ ബസേലിയസ് പബ്ലിക് സ്കൂള്‍, കോട്ടയം ), മൂന്നാം സ്ഥാനം അവന്തിക പി. നായര്‍ (ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , ചേര്‍ത്തല).
ഡി ഗ്രൂപ്പില്‍ (8, 9, 10 ക്ലാസുകള്‍) ഒന്നാം സ്ഥാനം വി.എസ്. അനന്യ (ഗവ. ഗേള്‍സ് എച്ച്എസ് എസ്, വൈക്കം) രണ്ടാം സ്ഥാനം ക്രിസ്റ്റല്‍ മേരി റോയ് (കെഇ സ്കൂള്‍ മാന്നാനം), മൂന്നാം സ്ഥാനം ആര്യനന്ദ കെ.എന്‍. (ചിന്മയ വിദ്യാലയ, കോട്ടയം ).
ഇ. ഗ്രൂപ്പില്‍ (11, 12 ക്ലാസുകള്‍) ഒന്നാം സ്ഥാനം മാനസമീര (ഗവ. ഗേള്‍സ് എച്ച്എസ് എസ് ഹരിപ്പാട്), രണ്ടാം സ്ഥാനം അഭിജിത് ബിനോയ് (ഹോളി ഫാമിലി എച്ച്എസ്എസ്, കോട്ടയം) മൂന്നാം സ്ഥാനം ഇനിയ എ (സെന്റ് ആന്‍സ് ഗേള്‍സ് എച്ച്എസ് എസ്, കോട്ടയം.
സ്പെഷല്‍ സ്കൂളില്‍ ഒന്നാം സ്ഥാനം ആരോമല്‍ ജോസഫ്, (സേവാഗ്രാം സെപ്ഷല്‍ സ്കൂള്‍, വെട്ടിമുകള്‍), രണ്ടാം സ്ഥാനം നവമി ഫ്രാന്‍സിസ് (സാന്‍ജോസ് വിദ്യാലയ ഏറ്റുമാനൂര്‍), മൂന്നാം സ്ഥാനം ആല്ബിന് ജോര്‍ജ് (ലിലി ലയണ്‍സ് സ്പെഷല്‍ സ്കൂള്‍, പുലിയൂര്).
കാര്‍ട്ടൂണ്‍ ഒന്നാം സ്ഥാനം ഇനിയ എ (സെന്റ് ആന്‍സ് ഗേള്‍സ് എച്ച്എസ് എസ് കോട്ടയം), രണ്ടാം സ്ഥാനം സൗരവ് ആര്. കൃഷ്ണ (ലൂര്‍ദ് പബ്ലിക് സ്കൂള്‍ കോട്ടയം), മൂന്നാം സ്ഥാനം സുമയ്യ നൗഷാദ് (സെന്റ് ജോസഫ് എച്ച്എസ്എസ്, ആലപ്പുഴ). കാരിക്കേച്ചറില്‍ ഒന്നാം സ്ഥാനം അതുല്‍ എസ്. രാജ്, രണ്ടാം സ്ഥാനം ദീപ എസ്, ഷാജി പി. ഏബ്രഹാം, അന്‍സു മരിയ ജോ എന്നിവര്‍ പങ്കിട്ടു.