വാ​യ​ന​യു​ടെ വാ​തി​ൽ തു​റ​ന്ന് നാ​ടും ന​ഗ​ര​വും
Wednesday, June 18, 2025 9:55 PM IST
തൊ​ടു​പു​ഴ: ലോ​ക വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ജി​ല്ല​യി​ലെ ക​ലാ​ല​യ​ങ്ങ​ൾ, ലൈ​ബ്ര​റി​ക​ൾ, റെസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, സ​ന്ന​ദ്ധസം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വി​സ്, പ്ര​സം​ഗം, ഉ​പ​ന്യാ​സം തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

ലൈ​ബ്ര​റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് വാ​യ​ന​യു​ടെ ലോ​കം വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ പി.എ​ൻ. പ​ണി​ക്ക​രു​ടെ ച​ര​മവാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്നു മു​ത​ൽ ഐ.​വി.​ ദാ​സ് അ​നു​സ്മ​ര​ണ ദി​ന​മാ​യ ജൂ​ലൈ ഏ​ഴുവ​രെ​യാ​ണ് വാ​യ​നപ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജി​ല്ലാത​ല
ഉ​ദ്ഘാ​ട​നം ഇ​ന്ന്

ഇ​ടു​ക്കി: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് ​പൈ​നാ​വ് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​വ​ള്ളി വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നവി​ത​ര​ണ​വും ന​ട​ത്തും. ജി​ല്ലാ​ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ത്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം രാ​ജു ജോ​സ​ഫ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​എ​സ്.​ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വ​ഴി​ത്ത​ല: പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11നു ​വ​ഴി​ത്ത​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​യ​ന​ദി​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ക്കും. രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലാ​ലു ച​ക​നാ​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. സ്വാ​മി അ​യ്യ​പ്പ​ദാ​സ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. പ്രി​ൻ​സി​പ്പ​ൽ ടോ​മി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജേ​ക്ക​ബ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​വ​ള്ളി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി​ജി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും.