വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒരാ​ളു​ടെ സം​സ്കാ​രം ഇ​ന്ന്
Wednesday, June 18, 2025 9:55 PM IST
അ​ണ​ക്ക​ര: ചെ​ല്ലാ​ർകോ​വി​​ൽ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​യ അ​ണ​ക്ക​ര കൊ​ടു​വേ​ലി​ക്കു​ന്നേ​ൽ അ​ല​ൻ കെ. ​ഷി​ബു​വി​ന്‍റെ സം​സ്കാ​ര ശുശ്രൂഷകൾ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കു​ങ്കി​രി​പ്പെ​ട്ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

മ​രി​ച്ച അ​ണ​ക്ക​ര വെ​ള്ള​റ ഷാ​നെ​റ്റ് ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ​ത്തു​ള്ള മാ​താ​വ് എ​ത്തി​യശേ​ഷം സം​സ്ക​രി​ക്കും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പു​മാ​യി ഇ​ടി​ച്ച് ഇ​രു​വ​രും മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജിൽ ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. മ​രി​ച്ച കു​ട്ടി​ക​ൾ പ്ല​സ്ടു പ​ഠ​ന​ത്തി​നുശേ​ഷം ഉ​പ​രിപ​ഠ​ന​ത്തി​നു ത​യാറെ​ടു​ക്കു​ക​യാ​യി​രു​ന്നു.