ദു​രി​ത​മാ​യി നല്ലതണ്ണി-ആ​ശു​പ​ത്രി റോ​ഡ്
Wednesday, June 18, 2025 10:33 PM IST
മൂ​ന്നാ​ർ: ആ​ശു​പ​ത്രി റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​മാ​യി. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ മൂ​ന്നാ​ർ നി​വാ​സി​ക​ളു​ടെ ഏ​കാ​ശ്ര​യ​മാ​യ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​കു​ന്ന ഭാ​ഗ​മാ​ണ് കൂ​ടു​ത​ൽ ത​ക​ർ​ന്ന​ത്.

രോ​ഗി​ക​ളു​മാ​യി ചെ​ല്ലു​ന്ന ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​കു​ക​യാ​ണ്.

വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തും നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യും പാ​ർ​ക്കിം​ഗും ഏ​റെ ദു​രി​തം ന​ൽ​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2016-ൽ ​ഈ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 4,35,000 രൂ​പ അ​നു​വ​ദി​ച്ച് പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ റോ​ഡ് ത​ക​ർ​ന്നു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡ് കൂ​ടു​ത​ൽ ത​ക​രു​ന്ന നി​ല​യി​ലാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.