തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 18, 2025 10:33 PM IST
ക​ട്ട​പ്പ​ന: സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ​യും ഗു​രു​കു​ലം എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സെ​ന്‍റ​ർ ഫോ​ർ സ്കി​ൽ ആ​ൻ​ഡ് എ​ക്സ​ല​ൻ​സ് എ​ന്ന പേ​രി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന ദൈ​വ​ദ​ശ​കം ശ​താ​ബ്ദി ഹാ​ളി​ൽ ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​ർ​ജ് നിർവഹിച്ചു. പ​രി​ശീ​ല​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​രി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ടി.​വി. മു​ര​ളീ​വ​ല്ല​ഭ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ്വാ​മി ജ്ഞാ​നാ​മൃ​താ​ന​ന്ദ പു​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.