കൊച്ചി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എംഎസ്എംഇ ക്രെഡിറ്റ് ഔട്ട്റിച്ച് പ്രോഗ്രാം ആഘോഷിക്കുന്നു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വായ്പാസഹായം വര്‍ധിപ്പിക്കുന്നതിനും ബാങ്കിന്റെ പ്രത്യേക എംഎസ്എംഇ ഉത്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
എംഎസ്എംഇകളെ ശക്തീകരിക്കുന്നതിനും സാമ്പത്തികവളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ബാങ്കിന് ശക്തമായ പ്രതിബദ്ധതയുണ്ട്.
ഈ കാമ്പയിനിലുടനീളം ബാങ്ക് ശാഖകള്‍ എംഎസ്എംഇ സംരംഭകരുമായി സജീവമായി ബന്ധപ്പെടുകയും സെന്‍ഡ് ബിസിനസ് ലോണ്‍, സെന്‍ഡ് ജിഎസ്ടി, സെന്റ് മോര്‍ട്ട്ഗേജ്, സെന്‍ഡ് ഹോട്ടല്‍, സെന്‍ഡ് സഞ്ജീവനി തുടങ്ങിയ പ്രധാന എംഎസ്എംഇ പദ്ധതികള്‍ക്ക് കീഴിലുള്ള വായ്പാ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു.
അതോടൊപ്പം മറ്റ് നിര്‍ദിഷ്ട മേഖലകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായ എംഎസ്എംഇ വായ്പാ ഉത്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്.
Tags : Central Bank of India MSME celebrates Credit Outreach