കോഴിക്കോട് : ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീമില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സമഗ്രമായ രൂപരേഖ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
സ്വര്‍ണത്തിന്റെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ചും ആഭ്യന്തര സ്വര്‍ണ സ്രോതസുകള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ഭദ്രത വര്‍ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിന് കമ്പനി പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്, കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ക്കാണ് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീമില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ രൂപരേഖ സമര്‍പ്പിച്ചത്.
നിലവിലുള്ള സ്വര്‍ണത്തിന്റെ പുനരുപയോഗത്തിനും വിനിമയത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വഴി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡോളറിന്റെ ഒഴുക്ക് നിയന്ത്രിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് രൂപരേഖയില്‍ പറയുന്നു.
Tags : Gold Monetization Scheme Malabar Gold and Diamonds