x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്കാ​ൽ ‌‌ടിക്കറ്റ് ബു​ക്കിം​ഗി​നും ഒ​ടി​പി സം​വി​ധാ​നം


Published: December 5, 2025 04:30 AM IST | Updated: December 5, 2025 07:26 AM IST

പ​​​ര​​​വൂ​​​ർ: ത​​​ത്കാ​​​ൽ ട്രെ​​​യി​​​ൻ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗി​​​നാ​​​യി പു​​​തി​​​യ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ. യാ​​​ത്ര​​​ക്കാ​​​ര​​​ന്‍റെ മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് അ​​​യയ്​​​ക്കു​​​ന്ന വ​​​ൺ-​​​ടൈം പാ​​​സ്‌​​​വേ​​​ഡ് (ഒ​​​ടി​​​പി) വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​നി ടി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ. ചി​​​ല സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ​​​ണ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ത് ആ​​​രം​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു.


ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ഇ​​​ത് പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​കും. റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചാണ് ത​​​ത്കാ​​​ൽ ബു​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഒ​​​രു പ്ര​​​ധാ​​​ന മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


സി​​​സ്റ്റം ജ​​​ന​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന വ​​​ൺ-​​​ടൈം പാ​​​സ്‌​​​വേ​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​നി ത​​​ത്കാ​​​ൽ ടി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ.


‌ ബു​​​ക്ക് ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് യാ​​​ത്ര​​​ക്കാ​​​ര​​​ൻ ന​​​ൽ​​​കു​​​ന്ന മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ലേ​​​ക്ക് ഈ ​​​ഒ​​​ടി​​​പി അ​​​യ​​​ച്ച് ഒ​​​ടി​​​പി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സാ​​​ധൂ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ക​​​യു​​​​​​ള്ളൂ​​​വെ​​​ന്നു റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : ticket booking

Recent News

Corehub Up