x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ൽ 400+ റി​സോ​ഴ്സ് പേഴ്‌​സൺ


Published: May 12, 2026 01:09 PM IST | Updated: May 12, 2026 01:09 PM IST

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ൽ (കെ​എ​സ്എ​സ്എ) വി​ല്ലേ​ജ് റി​സോ​ഴ്സ് പേഴ്‌​സൺ ഒ​ഴി​വു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജി​ല്ല​ക​ളി​ൽ ബ്ലോ​ക്ക് അ​ടിസ്‌​ഥാ​ന​ത്തി​ൽ ദി​വ​സ​വേ​ത​ന നി​യ​മ​ന​മാ​ണ്. 400+ ഒ​ഴി​വു​ണ്ട്. മേ​യ് 15ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50% മാ​ർ​ക്കോ​ടെ ബി​രു​ദം.

കം​പ്യൂ​ട്ട​ർ പ​രി​ജ്‌​ഞാ​ന​വും സ്വ​ന്ത​മാ​യി ഇരുചക്ര വാഹനം ഉ​ള്ള​തും അ​ഭി​കാ​മ്യ യോ​ഗ്യ​ത​യാ​ണ്. കു​ടും​ബ​ശ്രീ ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പന​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച് പരിചയമുള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്രാ​യ​പ​രി​ധി: 01.05.2026ൽ 40 ​ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 5 വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്. ശ​മ്പ​ളം: 660 രൂ​പ​യാ​ണു പ്ര​തി​ദി​ന വേ​ത​ന​മായി ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കും.

സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ വെബ്സൈറ്റിൽ (www.socialaudit. kerala.gov. in) ന​ൽ​കി​യി​ട്ടു​ള്ള ഗൂ​ഗി​ൾ ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം.

വി​ലാ​സം: കേ​ര​ള സൊ​സൈ​റ്റി ഫോ​ർ സോ​ഷ്യ​ൽ ഓ​ഡി​റ്റ്, 3-ാം നി​ല, സി​ഡ​ബ്ല്യു​സി ബി​ൽഡിംഗ്സ്, എ​ൽ​എം​എ​സ് കോന്പൗ​ണ്ട്, പാ​ള​യം, വി​കാ​സ് ഭ​വ​ൻ പി​ഒ, തി​രു​വ​ന​ന്ത​പു​രം-695 033; 0471-2724696; [email protected]

Tags : CAREER DEEPIKA

Recent News

Corehub Up