ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലെ 383 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയിലുകളുടെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ജോലികൾക്കുള്ള കരാർ നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 28 വരെ.
തസ്തിക, യോഗ്യത, പ്രായം
സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കംപ്യൂട്ടർ എൻജിനിയറിംഗ്/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, 18-28.
ജൂണിയർ എൻജിനിയർ (ഇലക്ട്രോണിക്സ്): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ, 18-28. മെയ്ന്റെയ്നർ (ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം, ഫിറ്റർ/ഇലക്ട്രീഷൻ/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ; 18-25.
തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് ഗുജറാത്തി ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന 20 ചോദ്യങ്ങളുണ്ടാകും. www.gujaratmetrorail.com
Tags : CAREER DEEPIKA