x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്‌​ട​റി​ക​ളി​ൽ 948 ഒ​ഴി​വ്


Published: April 6, 2026 03:35 PM IST | Updated: April 6, 2026 03:35 PM IST

ഹെ​വി വെ​ഹി​ക്കി​ൾ​സ് ഫാ​ക്‌​ട​റി: 450 അ​പ്ര​ന്‍റി​സ്

കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പി​നു കീ​ഴി​ൽ ചെ​ന്നൈ ആ​വ​ഡി​യി​ലെ ഹെ​വി വെ​ഹി​ക്കി​ൾ​സ് ഫാ​ക്ട‌​റി​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ്/ ടെ​ക്നോ​ള​ജി, നോ​ൺ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ൽ 450 അ​പ്ര​ന്‍റി​സ് അ​വ​സ​രം. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം ഏ​പ്രി​ൽ 20 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക, ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ, സ്റ്റൈ​പ​ൻ​ഡ്: ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ് (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/​സി​വി​ൽ/​ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് /ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, പ്രൊ​ഡ​ക്ഷ​ൻ); 18,000.

ടെ​ക്നി​ഷ​ൻ (ഡി​പ്ലോ​മ): (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ‌്/​സി​വി​ൽ/​ഓ​ട്ടോ മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്); 16,200.


നോ​ൺ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്: (ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ): 18,000.

www.nats.education.gov.in

ച​ന്ദ: 400 വ​ർ​ക്ക​ർ

കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പി​നു കീ​ഴി​ൽ മ​ഹാ​രാ​ഷ‌്‌​ട്ര​യി​ലെ ച​ന്ദ ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്‌​ട​റി​യി​ൽ 400 ഡേ​ഞ്ച​ർ ബി​ൽ​ഡിം​ഗ് വ​ർ​ക്ക​ർ (ഡി​ബി​ഡ​ബ്ല്യു) ഒ​ഴി​വ്. ഒ​രു വ​ർ​ഷ ക​രാ​ർ നി​യ​മ​നം. 4 വ​ർ​ഷം വ​രെ നീ​ട്ടി​ക്കി​ട്ടാം.
ഏ​പ്രി​ൽ 18 വ​രെ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: എ​ഒ​സി​പി ട്രേ​ഡി​ൽ എ​ൻ​എ​സി/​എ​ൻ​സി​വി​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 18-40. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്. ശ​മ്പ​ളം: 19,900+ഡി​എ.

https://munitionsindia.in/career

ബ​ന്ദാ​ര: 80 ഒ​ഴി​വ്

മ​ഹാ​രാ​ഷ്‌ട്ര​യി​ലെ ബ​ന്ദാ​ര ഓ​ർ​ഡ​ന​ൻ​സ് ഫാ​ക‌്ടറി​യി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ 80 ഒ​ഴി​വ്. ഒ​രു വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ത​പാ​ൽ​മു​ഖേ​നെ ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക, ഒ​ഴി​വ്: ടെ​ക്ന‌ി​ഷ​ൻ (ഡി​പ്ലോ​മ അ​പ്ര​ന്‍റി​സ്; 50. പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ/​കെ​മി​ക്ക​ൽ ട്രേ​ഡ് (സൂ​പ്പ​ർ​വൈ​സ​റി സ്റ്റാ​ഫ്): 30.
https://munitionsindia.in/career

കോ​ർ​ഡൈ​റ്റ്: 18 എ​ൻ​ജി​നി​യ​ർ

മ്യൂ​ണി​ഷ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ യൂ​ണി​റ്റാ​യ ത​മി​ഴ്‌​നാ​ട് നീ​ല​ഗി​രി അ​റു​വ​ൻ​കാ​ട് കോ​ർ​ഡൈ​റ്റ് ഫാ​ക്ട‌​റി​യി​ൽ 18 പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ ഒ​ഴി​വ്.

ക​രാ​ർ നി​യ​മ​നം. ഏ​പ്രി​ൽ 18 വ​രെ അ​പേ​ക്ഷി​ക്കാം. ശ​മ്പ​ളം: 36,000+ഡി​എ+​എ​ച്ച്ആ​ർ​എ. https://munitionsindia.in

Tags : CAREER DEEPIKA

Recent News

Corehub Up