വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞു
Saturday, October 4, 2025 10:22 AM IST
നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ സ്വകാര്യ ചടങ്ങിലാണ് ഇരുവരും മോതിരം കൈമാറിയെന്ന് വിജയ്യോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
2026 ഫെബ്രുവരിയിൽ വിവാഹം നടക്കും. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ഇരുവരും നീണ്ട കാലമായി പ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. അവധി ആഘോഷിക്കുന്നത് ഒന്നിച്ചാണെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഇരുവരും സ്വകാര്യത മാനിച്ച് തനിയെയുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കാറ്.
2018ൽ ഗീത ഗോവിന്ദം, 2019-ൽ പുറത്തിറങ്ങിയ ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്.