കാന്താരയിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച താരം; ഇന്ന് ഈ വിജയം കാണാൻ ഇല്ലാതെ രാകേഷ് പൂജാരി
Saturday, October 4, 2025 12:02 PM IST
തിയറ്ററുകളിൽ വൻ വിജയം നേടി കാന്താര മുന്നേറുമ്പോൾ ആ വിജയം ആഘോഷിക്കാൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാകേഷ് പൂജാരി ഇന്നില്ല. ചിത്രത്തിലെ തന്റെ ഭാഗങ്ങളെല്ലാം പൂർത്തിയാക്കി മടങ്ങിയ താരം ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.
സിനിമയിൽ പെപ്പെ എന്ന കഥാപാത്രത്തെയാണ് രാകേഷ് അവതരിപ്പിച്ചത്. ചിത്രത്തിൽ ഏറ്റവും മികച്ച വേഷമാണ് രാകേഷിന് ലഭിച്ചത്. അത് ഏറ്റവും മനോഹരമായി രാകേഷ് അവതരിപ്പിക്കുകയും ചെയ്തു.
രാകേഷിന്റെ ഓര്‍മയ്ക്കായി കാന്താര പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾക്ക് മുന്നിൽ വലിയ കട്ടൗട്ടുകളും അദ്ദേഹത്തിന്റെ ആരാധകർ സ്ഥാപിച്ചിരുന്നു.
കർണാടക ഉഡുപ്പി സ്വദേശിയാണ്. കാന്താരയ്ക്കു പുറമെ പയിൽവാൻ, ഇതു എന്ത ലോകവയ്യ എന്നീ കന്നഡ ചിത്രങ്ങളിലും പേട്കമ്മി, അമ്മേർ പോലീസ് എന്നീ തുളു ചിത്രങ്ങളിലും പൂജാരി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ രാകേഷ് കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവ് കൂടിയായിരുന്നു