റിമ കല്ലിങ്കലിന്റെ തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി; ട്രെയിലർ
Saturday, October 4, 2025 4:05 PM IST
ദേശീയ പുരസ്കാര ജേതാവായ സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ കേന്ദ്രകഥാപാത്രാകുന്ന തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച ചിത്രം ചിത്രം ആഗോള ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.
2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. കലയും ശക്തമായ കഥാപരിസരവും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായി മാറിയിരിക്കുന്നു. 2025 ഒക്ടോബർ 16-ന് തിയേറ്റർ തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ്. നിർവ്വഹിക്കുന്നു. സഹനിർമാണം-സന്തോഷ് കോട്ടായി. റിമ കല്ലിങ്കലും സരസ ബാലുശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങൾ.
എഡിറ്റിംഗ്-അപ്പു എൻ. ഭട്ടതിരി, മ്യൂസിക്-സയീദ് അബ്ബാസ്, സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ, സൗണ്ട് മിക്സിംഗ് ജുബിൻ രാജ്,സൗണ്ട് ഡിസൈൻ-സജിൻ ബാബു, ജുബിൻ രാജു, ആർട്ട്-സജി ജോസഫ്, കോസ്റ്റ്യുംസ്- ഗായത്രി കിഷോർ,ആക്ഷൻ-അഷറഫ് ഗുരുക്കൾ, വിഎഫ്എക്സ്-പ്രശാന്ത് കെ. നായർ, പ്രോസ്തെറ്റിക് ആന്റ് മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ, പ്രൊഡക്ഷൻ കൺട്രോളർ-സംഗീത് രാജ്, ഡിസൈൻ-പുഷ് 360, സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ-ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ). പിആർഒ- എ.എസ്. ദിനേശ്.