പ്രതീകാത്മക ചിത്രം
മാനന്തവാടി: ഗവ. മെഡിക്കൽ കോളജിൽ 13 ഡോക്ടർമാരെ കൂടി നിയമിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 13 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് സീനിയർ റസിഡന്റുമാരായാണ് നിയമനം നൽകിയത്. മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ഉഷ വിജയൻ എംഎൽഎ നിരവധി തവണ ആരോഗ്യമന്ത്രിയുടേയും ഡയറക്ടറുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
ജനറൽ സർജറി വിഭാഗം-രണ്ട്, ഇമ്മ്യൂണോ ഹെമറ്റോളജി-ഒന്ന്, അസ്ഥിരോഗം-രണ്ട്, ഫാർമക്കോളജി-രണ്ട്, റേഡിയോളജി-രണ്ട്, പൾമനോളജി-ഒന്ന്, ഗൈനക്കോളജി-ഒന്ന്, ജനറൽ മെഡിസിൻ-ഒന്ന്, അനസ്തേഷ്യ-ഒന്ന് എന്നിങ്ങനെയാണ് ഡോക്ടർ നിയമനം. ഇത്രയും പേർ ജോലിക്ക് ഹാജരാകുന്നതോടെ മെഡിക്കൽ കോളജിലെ ഡോക്ടർ ക്ഷാമത്തിന് ഒരളവോളം പരിഹാരമാകും.
മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിനും എംആർഐ സ്കാനിംഗ് ഉൾപ്പടെ റേഡിയോളജി വിഭാഗം ഒരുക്കുന്നതിലും ശക്തമായി ഇടപെട്ട എംഎൽഎയെ ജില്ലാ യുഡിഎഫ് കണ്‍വീനർ എച്ച്.ബി. പ്രദീപ് അഭിനന്ദിച്ചു.
Tags :