ചികിത്സാ സഹായത്തിനായി വ്യാപാരികൾ തുക കൈമാറുന്നു.
മുക്കം:എസ്എംഎ രോഗം ബാധിച്ച കുരുന്നുകൾക്ക് കൈതാങ്ങായി വ്യാപാരികൾ. പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി മണ്ഡലം കൺവൻഷനിൽ വച്ചാണ് കൈമാറിയത്. ആനക്കാംപൊയിൽ യൂണിറ്റ് ഗോവയ്ക്ക് ടൂർ പോകുവാൻ വേണ്ടി മാറ്റി വെച്ച രണ്ട് ലക്ഷം രൂപയാണ് കല്ലുരുട്ടിയിലെ എസ്എംഎ രോഗം ബാധിച്ച കുട്ടികൾക്ക് നൽകിയത്.
ആനക്കാംപൊയിൽ യൂണിറ്റ് പ്രസിഡന്റ് ജോൺസൺ, സെക്രട്ടറി ജോസ് റാപ്പുഴ എന്നിവർ ചേർന്ന് ചികിത്സ സഹായ കമ്മിറ്റിക്ക് തുക കൈമാറി.വ്യാപാരി വ്യവസായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബാപ്പു ഹാജി, സംസ്ഥാന കമ്മിറ്റി അംഗം കപ്പിയേടത്ത് ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, ജില്ലാ സെക്രട്ടറി ജിജി കെ. തോമസ്, സലിം രാമനാട്ടുകര, അമീർ മുഹമ്മദ്, ഷാജി, പി. അലി അക്ബർ, പി. പ്രേമൻ, ജിൽസ് പെരിഞ്ചേരി, മജീദ് പോളി എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ഫാ. സിബിൻ കിളിയാംപറമ്പിൽ ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സി.എ. പ്രദീപ്കുമാർ, നഗരസഭ കൗൺസിലർ ഹനീഫ, വിഷ്ണു, ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags :