x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​വേ​ദി​യു​ടെ സ്നേ​ഹ​സ​മ​ർ​പ്പ​ണം; ഭ​ക്തി​നി​ർ​ഭ​ര​മാ​യി ജ​പ​മാ​ല നി​ർ​മാ​ണം ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്

വെബ് ഡെസ്ക്
Published: October 31, 2026 02:34 AM IST | Updated: October 31, 2026 02:34 AM IST

മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ ജ​പ​മാ​ല​ക​ൾ നി​ർ​മി​ക്കു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട് മേ​രീ​മാ​താ പ​ള്ളി​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ ജ​പ​മാ​ല​ക​ൾ നി​ർ​മി​ച്ചു. പ​രി​ശു​ദ്ധ അ​മ്മ​യോ​ടു​ള്ള അ​ഗാ​ധ​മാ​യ ഭ​ക്തി​യും വി​ശ്വാ​സ​വും പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും പ്ര​ക​ട​മാ​ക്കു​ന്ന സം​രം​ഭം ശ്ര​ദ്ധേ​യ​മാ​യി.

ഓ​രോ മ​ണി​യി​ലും പ്രാ​ർ​ഥ​ന​യു​ടെ ചൈ​ത​ന്യ​വും ഓ​രോ ജ​പ​മാ​ല​യി​ലും ആ​ത്മീ​യ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യും നി​റ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ​ങ്കു​ചേ​ർ​ന്ന് ന​ട​ത്തി​യ ജ​പ​മാ​ല നി​ർ​മാ​ണം കൂ​ട്ടാ​യ്മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ത്മീ​യ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ മാ​തൃ​ക​യാ​യി. മേ​രീ​മാ​താ പ​ള്ളി മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡെ​യ്സി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി മാ​യ മാ​ത്യു, ട്ര​ഷ​റ​ർ ജെ​ൻ​സി റോ​യി, മേ​രി പ​ട്ടേ​രി​പ്പ​റ​മ്പി​ൽ, ഷെ​ല്ലി പു​ല്ലാ​ട്ട്, ജി​ൻ​സി മ​ണ്ണാ​ത്തു​കു​ഴി​യി​ൽ, ലി​സി ന​ടു​പ്പ​ട​വി​ൽ, ഗ്രേ​സി മു​ത്ത​നാ​ട്ട്, ശോ​ഭി​നി തോ​പ്പി​ൽ, ടെ​സി മു​ള്ള​ൻ​മ​ട തു​ട​ങ്ങി​യ​വ​രാ​ണ് ജ​പ​മാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ്ര​കൃ​തി​ദ​ത്ത​മാ​യ റ​ബ​ർ​കു​രു ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച കൊ​ന്ത​യാ​ണ് കാ​ഴ്ച​ക്കാ​രി​ൽ വി​സ്മ​യം തീ​ർ​ത്ത​ത്. അ​തി​നു പു​റ​മെ വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ വ​സ്തു​ക്ക​ൾ​കൊ​ണ്ടും ജ​പ​മാ​ല​ക​ൾ നി​ർ​മി​ച്ച​തും കൗ​തു​ക​ക​ര​മാ​യി.ഇ​വ​ർ നി​ർ​മി​ച്ച ജ​പ​മാ​ല​യു​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണ​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.

Tags :

Recent News

Corehub Up