ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ നടത്തിയ ഫയര്‍ മോക്ഡ്രില്‍.
കാക്കനാട്: കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. അഞ്ചു നിലകളുള്ള കളക്ടറേറ്റ് സമുച്ചയത്തിൽ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സംയുക്ത മോക്ഡ്രിൽ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീകെടുത്തി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർക്കൊപ്പം സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ഡിഡിഎംഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി, ജില്ലാ ഫയർ ഓഫിസർ എ.എസ്. ജോജി, തൃക്കാക്കര സ്റ്റേഷൻ ഓഫിസർ ബി. ബൈജു, സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ മാത്യു സി. ജോർജ്, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ആലുവ ജനറൽ ഹോസ്പിറ്റലിലെ ഡോ. സജിത്ത് ചന്ദ്രൻ നേതൃത്വം നൽകിയ മെഡിക്കൽ ടീമും മോക്ഡ്രില്ലിൽ പങ്കെടുത്തു.
Tags :