x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ക​രാ​റു​കാ​ര​നെ പു​റ​ത്താ​ക്കി

വെബ് ഡെസ്ക്
Published: October 31, 2026 02:43 AM IST | Updated: October 31, 2026 02:43 AM IST

പ്രതീകാത്മക ചിത്രം

നെ​ന്മാ​റ: വ​ർ​ഷ​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന നെ​ന്മാ​റ- ഒ​ലി​പ്പാ​റ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ക​രാ​റു​കാ​ര​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​രാ​റി​ൽ​നി​ന്ന് പു​റ​ത്താ​ക്കി.

റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​യ്ക്കാ​യി ക​ഴി​ഞ്ഞ​ദി​വ​സം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ൽ ക​രാ​റു​കാ​ര​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​തി​നാ​യി​രു​ന്നു യോ​ഗം.

എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ തീ​രു​മാ​ന​വും വീ​ണ്ടും നീ​ളു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് അ​ടു​ത്ത​മാ​സം പ​ത്തി​ന് ക​രാ​റു​കാ​ര​നു​മാ​യി വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.നേ​ര​ത്തെ​യും വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ശ്ച​യി​ച്ച യോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ട​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് മാ​നു​വ​ലി​ലെ വ്യ​വ​സ്ഥ​ക​ളും ക​രാ​റി​ലെ ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ളും പ്ര​കാ​രം ക​രാ​റു​കാ​ര​നാ​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി ബി. ​അ​ഹ​മ​ദ് ഹാ​രി​സി​നെ പ്ര​വൃ​ത്തി​യി​ൽനി​ന്ന് ടെ​ർ​മി​നേ​റ്റ് ചെ​യ്യു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ക​രാ​ർ തു​ക​യു​ടെ പ​ത്തു​ശ​ത​മാ​ന​മാ​യ 1,28,42001 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ക​രാ​റു​കാ​ര​നി​ൽനി​ന്ന് ഈ​ടാ​ക്കാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.ക​രാ​റു​കാ​ര​ൻ ന​ൽ​കി​യ സു​ര​ക്ഷാ നി​ക്ഷേ​പ​വും പ്ര​ക​ട​ന ഗ്യാ​ര​ന്‍റി​യും ക​ണ്ടു​കെ​ട്ടു​ന്ന​തി​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ക​രാ​റു​കാ​ര​നെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​ന്തി​മ പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags :

Recent News

Corehub Up