x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ലെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്ക​ണം: സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​ൻ

വെബ് ഡെസ്ക്
Published: October 31, 2026 02:41 AM IST | Updated: October 31, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പോ​ഷ​കാ​ഹാ​ര വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മി​ഷ​ൻ. സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ജി​നു സ​ക്ക​റി​യ ഉ​മ്മ​ൻ, ക​മ്മീ​ഷ​ൻ അം​ഗം മു​രു​കേ​ഷ് ചെ​റു​നാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ദോ​ണി​ഗു​ണ്ട്, വ​ട​കോ​ട്ട​ത്ത​റ, വെ​ച്ച​പ്പ​തി ഊ​രി​ക​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ളും മ​ട്ട​ത്തു​ക്കാ​ട് ട്രൈ​ബ​ൽ ഹൈ ​സ്കൂ​ളി​ലും ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു നി​ർ​ദേ​ശം.

ശി​ശു​മ​ര​ണം റി​പ്പോ​ർ​ട്ട്‌ ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണം കൃ​ത്യ​മാ​യി ന​ട​ക്കു​ന്ന​താ​യി ക​മ്മി​ഷ​ന് ബോ​ധ്യ​പ്പെ​ട്ടു.
ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എ.​എ​സ്. ബീ​ന, താ​ലൂ​ക് സ​പ്ലൈ ഓ​ഫി​സ​ർ വി. ​മ​നോ​ജ്‌, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ എം.​കെ. അ​നീ​സ്, ഐ​സി​ഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫി​സ​ർ ടി.​വി. മി​നി മോ​ൾ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്്ഷ​ൻ ഓ​ഫി​സ​ർ ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up