x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്ക് ജ​ന്മ​നാ​ട്ടി​ൽ ഇ​ര​ട്ട സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 31, 2026 03:45 AM IST | Updated: October 31, 2026 03:45 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നെ​ട്ടൂ​ർ മ​ഹ​ല്ല് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നെ​ട്ടൂ​ർ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ര​ട്: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ജ​ന്മ​നാ​ട്ടി​ൽ ഇ​ര​ട്ട സ്വീ​ക​ര​ണ​മൊ​രു​ക്കി നാ​ട്ടു​കാ​ർ. മ​ര​ടി​ലും നെ​ട്ടൂ​രി​ലു​മാ​യാ​ണ് വാ​ദ്യ​മേ​ള​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളു​മു​ൾ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര​യോ​ടെ സ്വീ​ക​ര​ണ​ച്ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

മ​ര​ട് മാ​ങ്കാ​യി​ൽ സ്‌​കൂ​ൾ മൈ​താ​ന​ത്ത് മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ​യും മ​ര​ട് പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണം സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ങ്കാ​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​പ​ക് ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ര​മേ​ഷ് പി​ഷാ​ര​ടി, മു​ഹ​മ്മ​ദ് ഷി​യാ​സ്, മു​ൻ​മ​ന്ത്രി കെ. ​ബാ​ബു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ പു​ര​സ്ക്കാ​ര ജേ​താ​വ് വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

നെ​ട്ടൂ​രി​ൽ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ട്ടൂ​ർ മ​ഹ​ല്ല് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ചെ​യ​ർ​മാ​ൻ എം.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags :

Recent News

Corehub Up