പ്രതീകാത്മക ചിത്രം
ഒലവക്കോട്: സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ധോണി മരിയൻ ധ്യാനകേന്ദ്രത്തിൽ ഒരുമാസമായി നടന്നുവന്ന അഖണ്ഡ ജപമാലയ്ക്ക് ഇന്നു സമാപനമാകും.
വൈകുന്നേരം അഞ്ചിന് ഒലവക്കോട് ഫൊറോന വികാരി ഫാ. ജോണ് മൈലംവേലിൽ പ്രാർഥനാശുശ്രൂഷ നടത്തും. ഡീക്കൻ അബിൻ കല്ലറയ്ക്കൽ സന്ദേശം നൽകും.
തുടർന്ന് മരിയൻ ധ്യാനകേന്ദ്രത്തിൽനിന്ന് ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് ദേവാലയത്തിലേക്ക് ജപമാല പ്രദക്ഷിണം നടക്കും.ഏഴിന് നടക്കുന്ന സമാപനസമ്മേളനത്തിൽ ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് സമാപന സന്ദേശം നൽകും.പരിപാടികൾക്ക് ഒലവക്കോട് ഫൊറോന വികാരി ഫാ. ജോണ് മൈലംവേലിൽ, ധോണി ഇടവക വികാരി ഫാ. ജോണ് ജോസഫ് ആളൂർ, മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റെനി പുല്ലുകാലായിൽ, ജോയിന്റ് ഡയറക്ടർ ഫാ. ടോം മേരി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും.
Tags :