x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടി​വാ​ൾ ആ​ക്ര​മ​ണം യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്; പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 31, 2026 03:32 AM IST | Updated: October 31, 2026 03:32 AM IST

സ​ഞ്ജു

വൈ​പ്പി​ൻ: വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടേ​റ്റു. പു​തു​വൈ​പ്പ് ക​മ്പ​നി​പ്പീ​ടി​ക തൈ​പ്പ​റ​പ്പ് ആ​ഷി​ക്(29)​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി ചേ​രാ​ന​ല്ലൂ​ർ വ​ടു​ത​ല സ​ത്യ​ത​റ​യി​ൽ സ​ഞ്ജു (24)വി​നെ ഞാ​റ​ക്ക​ൽ എ​സ്ഐ അ​ഷ​റ​ഫ് ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ള​പ്പ് ബീ​ച്ച് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴു​ത്തി​ന് നേ​രെ​യു​ള്ള വെ​ട്ട് ഇ​ട​തു​കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ആ​ഷി​ക്കി​ന്‍റെ കൈ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​ത് കൈ​മു​ട്ടി​ന് താ​ഴെ മു​റി​ഞ്ഞ് അ​സ്ഥി ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ഷി​ക്കി​നെ രാ​ത്രി​ത​ന്നെ എ​റ​ണാ​കു​ളം സ്പെ​ഷ്യ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

വ​ടി​വാ​ളി​ൽ ക​യ​റി​പ്പി​ടി​ച്ച ആ​ഷി​ക്കി​ന്‍റെ കൈ​ക​ളും മു​റി​ഞ്ഞി​ട്ടു​ണ്ട്. ത​ട​യാ​ൻ ചെ​ന്ന ആ​ഷി​ക്കി​ന്‍റെ മാ​താ​വ് സ്മി​ത, ഭാ​ര്യ ര​ഹി​ത, അ​നു​ജ​ത്തി ഹ​രി​ത എ​ന്നി​വ​ർ​ക്കും നി​സാ​ര പ​രി​ക്കു​ണ്ട്.

ര​ഹി​ത​യു​ടെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ താ​മ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദ​വു​മാ​യെ​ത്തി​യ പ്ര​തി​യെ ആ​ഷി​ക് ചോ​ദ്യം​ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി സ​ഞ്ജു വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി വ​ടി​വാ​ളു​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ഷി​ക് പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ ക​ഞ്ചാ​വ് കേ​സ് ഉ​ൾ​പ്പെ​ടെ ചേ​രാ​നൂ​ർ മു​ള​വു​കാ​ട്, ഞാ​റ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up