പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു.
ആനക്കാംപൊയിൽ: ഗവ. എൽപി സ്കൂൾ ആനക്കാംപൊയിലിൽ വിദ്യാർഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച "വിജയോത്സവം 2കെ26' വിപുലമായ പരിപാടികളോടെ നടന്നു. സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാവ് ഡാൽവിൻ റോബിനെയും സ്കൂൾ തലത്തിലും ഉപജില്ലാ തലത്തിലും വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെയും ആദരിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ മനോജ് വാഴേപ്പറമ്പിൽ, സരസ്വതി, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ, അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുക്കുശുമ്പിൽ, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സജിമോൻ, പ്രധാനാധ്യാപിക അനിത എന്നിവർ പ്രസംഗിച്ചു. എംപിടിഎ പ്രസിഡന്റ് അഞ്ജു വർഗീസ്, പിടിഎ പ്രസിഡന്റ് ഷെൽബി ജോസഫ്, സീനിയർ അസിസ്റ്റന്റ് സിറിൽ ജോർജ്, എസ്ആർജി കൺവീനർ ജോസ്ന അശോക് എന്നിവർ നേതൃത്വം നൽകി.
Tags :