കോഴിക്കോട് റീജണൽ ഓഫിസ് വാക്കത്തൺ സംഘടിപ്പിച്ചപ്പോൾ.
കോഴിക്കോട്: കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശാനുസരണം സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി) കോഴിക്കോട് റീജണൽ ഓഫിസ് വാക്കത്തൺ സംഘടിപ്പിച്ചു. നവംബർ ഒന്ന് വരെ "സമൃദ്ധിക്ക് സത്യസന്ധത എന്ന പ്രമേയത്തിലാണ് ബോധവത്കരണ വാരം ആചരിക്കുന്നത്.
അഴിമതിരഹിത സമൂഹം, സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, സാമ്പത്തിക സുതാര്യത എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ അവബോധം വളർത്തുന്നതിനാണ് വാക്കത്തൺ നടത്തിയത്. ചീഫ് റിജിയണൽ മാനേജർ ടി.എച്ച്. അനൂപിന്റെ നേതൃത്വത്തിൽ 40-ലധികം ജീവനക്കാർ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി റീജിയണൽ ഓഫിസും അതിന്റെ ശാഖകളും ഓപ്പൺ ക്യാമ്പുകൾ, ഗ്രാമസഭകൾ, സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
ഡിജിറ്റൽ സുരക്ഷ, സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടൽ, കൈക്കൂലി ഒഴിവാക്കൽ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനായി ഉദ്യോഗസ്ഥർ വീടുവീടാന്തര സന്ദർശനവും നടത്തും.
Tags :