ലിജി ഷിജു ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം, സിഎആർ – ഐഐഎസ്ആർ പിഎം കിസാൻ ഉത്സവ് ദിവസ് ആചരിച്ചു. പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധിയുടെ 24-ാം ഗഡു വിതരണം ചെയ്ത പരിപാടിയുടെ വെബ്കാസ്റ്റിംഗ്, പരിശീലന പരിപാടികൾ, കാർഷിക പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിജി ഷിജു പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. രാതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കൂൺകൃഷി, ചിപ്പിക്കൂൺ കൃഷിരീതി, കൂൺ ബെഡ് തയാറാക്കൽ എന്നിവയിൽ ഡോ. കെ.എം. പ്രകാശ് ക്ലാസെടുത്തു. സുഗന്ധ വിളകളുടെ മൂല്യ വർധനയെക്കുറിച്ചുള്ള വിദഗ്ധ ക്ലാസും സംസ്കരണ യന്ത്രങ്ങളുടെ പ്രദർശനവും ഐഐഎസ്ആർ ശാസ്ത്രജ്ഞ ഡോ. പി.വി. അൽഫിയ ഐഐഎസ്ആർ ഗവേഷണ ഫാമിൽ സംഘടിപ്പിച്ചു. ഡോ. പി.വി. അൽഫിയ, പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലെ ബ്ലോക്ക് ടെക്നോളജി മാനേജർ എം.എ. ഷെബീന എന്നിവരെ ആദരിച്ചു. ഡോ. ബി. പ്രദീപ് പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും ബാലുശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്ത കർഷകർക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ, വേപ്പിൻ തൈകൾ, ജീവാമൃതം എന്നിവ വിതരണം ചെയ്തു.
Tags :