വണ്ടാഴി കൃഷിഭവനിൽ നെൽവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് നിർവഹിക്കുന്നു.
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി കിലോയ്ക്ക് 26 രൂപ നിരക്കിൽ ഉമ നെൽവിത്ത് വിതരണം ചെയ്തു.
വണ്ടാഴി കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് നിർവഹിച്ചു. 15 ടൺ നെൽ വിത്താണ് രണ്ടാം വിളകൃഷിക്കായി കാർഷിക സർവകലാശാലയിൽ നിന്നും എത്തിച്ചിരുന്നത്.
Tags : paddy