x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റി​ൽ ജി​ല്ല​യി​ൽ 18 ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ൾ

വെബ് ഡെസ്ക്
Published: October 15, 2026 02:18 AM IST | Updated: October 15, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ജി​ല്ല​യി​ലെ കു​ന്ന​ത്തൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 18 പ​ദ്ധ​തി​ക​ൾ. ആ​കെ 10.865 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

കു​ന്ന​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 1.43 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ് 17 പ​ദ്ധ​തി​ക​ൾ​ക്ക് 55.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മൂ​ന്ന് പ​ദ്ധ​തി​ക​ളും 2023–24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഒ​ൻ​പ​ത് പ​ദ്ധ​തി​ക​ളും 2025–26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂ​ന്ന് പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
ശേ​ഷി​ക്കു​ന്ന കു​ന്ന​ത്തൂ​ർ പി​എ​ച്ച്സി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക വ​ർ​ഷം പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പോ​രു​വ​ഴി പി.​എ​ച്ച്.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​യ്ക്കാ​ട് സൗ​ത്ത്, ക​മ്പ​ല​ടി പ​ദ്ധ​തി​ക​ൾ​ക്കും ഉ​മ്മ​ന്നൂ​ർ പി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ലാ​പ്പ​ള്ളി പ​ദ്ധ​തി​ക്കും 55.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​ന്നൂ​ർ എ​ഫ്എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ടാ​വോ​ട് പ​ദ്ധ​തി​യും പ​ട്ടി​ക​യി​ലു​ണ്ട്.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ദ്ധ​തി​ക​ളി​ൽ ശൂ​ര​നാ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ​ഗി​രി, കു​ന്ന​ത്തൂ​ർ പിഎ​ച്ച്സിയു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ന്ന​ത്തൂ​ർ, കി​ഴ​ക്കേ ക​ല്ല​ട എ​ഫ്എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ​സ്റ്റ് ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി സി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മൈ​നാ​ഗ​പ്പ​ള്ളി എ​സി, പ​ടി​ഞ്ഞാ​റേ ക​ല്ല​ട പി​എ​ച്ച്സി.​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ​പാ​ടം, ത​ല​ച്ചി​റ പി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ട്ടി​ക്ക​വ​ല, ന​ടു​വി​ല​ക്ക​ര സി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നെ​ടു​മ​ൺ​കാ​വ്, എ​ഴു​കോ​ൺ എ​ഫ്എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ന്നൂ​ർ, നെ​ടു​വ​ത്തൂ​ർ എ​ഫ്എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ല്ലം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി 55.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ് പ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി സി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​വൂ​ർ, ശൂ​ര​നാ​ട് സി​എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ണ​ക്ക​ര, മാ​ങ്കോ​ട് എ​ഫ്എ​ച്ച്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഴ​പ്പാ​റ,

പു​ന്ന​ല എ​ന്നി​വ​യും പ​ട്ടി​ക​യി​ലു​ണ്ട്.
ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

Tags : Health Projects NattuVishesham DistrictNews

Recent News

Corehub Up