x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക വി​പ​ണ​ന ശ​ക്തീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം

വെബ് ഡെസ്ക്
Published: October 30, 2026 11:21 PM IST | Updated: October 30, 2026 11:21 PM IST

ജി​ല്ലാ പ​ഞ്ചാ​യം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റ​വി​ല​ങ്ങാ​ട് ഡി​വി​ഷ​നി​ൽ കാ​ർ​ഷി​ക വി​പ​ണ​നകേ​ന്ദ്ര​ങ്ങ​ളു​ടെ ശ​ക്തീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം രൂ​പ. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു. കൃ​ഷി​വ​കു​പ്പി​ന്‍റെ​യും വി​എ​ഫ്പിസി​കെ​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ​യും കാ​ര്‍​ഷി​ക​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​നൂ​ത​ന പ​ദ്ധ​തി നേ​ട്ട​മാ​കും. പ​ദ്ധ​തി​ക്ക് ജി​ല്ലാ പ്ലാ​നിം​ഗ് സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

വി​വി​ധ ക​ര്‍​ഷ​ക​സം​ഘ​ങ്ങ​ളു​ടെ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന തു​ക​യു​ടെ 50 ശതമാനം തു​ക ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​നു​വ​ദി​ക്കും. വി​പ​ണ​നകേ​ന്ദ്ര​ങ്ങ​ളു​ടെ കെ​ട്ടി​ട​വാ​ട​ക, ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം, വൈ​ദ്യു​തി ചാ​ര്‍​ജ്, വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, കംപ്യൂ​ട്ട​റൈ​സ്ഡ് ബി​ല്ലിം​ഗ് സം​വി​ധാ​നം, ശീ​തി​ക​ര​ണ സം​ഭ​ര​ണ സം​വി​ധാ​നം എ​ന്നി​വ​യ്ക്കാ​യി ഒ​രു വ​ര്‍​ഷം ഒ​രു വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ന് ആ​വ​ശ്യ​മാ​യിവ​രു​ന്ന തു​ക​യു​ടെ 50 ശതമാനം തു​ക ഈ ​പ​ദ്ധ​തി പ്ര​കാ​രം ല​ഭ്യ​മാ​ക്കാ​നാ​കും.

വിഎ​ഫ്പിസികെ​യു​ടെ നി​യ​ന്ത്ര​\ണ​ത്തി​ലു​ള്ള വ​യ​ലാ, വെ​മ്പ​ള്ളി, കു​ര്യം, തോ​ട്ടു​വാ, മ​ണ്ണ​യ്ക്ക​നാ​ട്, തെ​ക്കും​മു​റി എ​ന്നീ സ്വാ​ശ്ര​യ ക​ര്‍​ഷ​ക വി​പ​ണി​ക​ള്‍​ക്കും കൃ​ഷി​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​റു​പ്പ​ന്ത​റ ലേ​ല മാ​ര്‍​ക്ക​റ്റി​നും മാ​ന്‍​വെ​ട്ടം ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി​ക്കും കാ​ണ​ക്കാ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡികെ​എ​ഫ് അ​ഗ്രി പ്രോ​ഡ​ക്ട്‌​സ് ആ​ൻഡ് സ​ര്‍​വീ​സ് ക​മ്പ​നി​ക്കു​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ഒ​ന്നാം ഘ​ട്ട​മാ​യി ല​ഭി​ക്കു​ന്ന​തെ​ന്ന് ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ അ​റി​യി​ച്ചു.

ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ള്‍, വാ​ഴ എ​ന്നി​വ​യ്ക്കും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​താ​ണ്. പ​ന്ത​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍​ക്ക് ഹെ​ക്ട​റി​ന് 27,000 രൂ​പ​യും പ​ന്ത​ലി​ല്ലാ​ത്ത​തി​ന് 22,000 രൂ​പ​യും ന​ല്‍​കു​ന്ന​താ​ണ്. ക​പ്പ ഉ​ള്‍​പ്പടെ​യു​ള്ള കി​ഴ​ങ്ങു​വ​ര്‍​ഗ വി​ള​ക​ള്‍​ക്ക് ഹെ​ക്ട​റി​ന് 20,000 രൂ​പ​യും വാ​ഴ​യ്ക്ക് ഹെ​ക്ട​റി​ന് 30,000 രൂ​പ​യും ഈ ​പ​ദ്ധ​തി പ്ര​കാ​രം ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളി​ലൂ​ടെ കൃ​ഷി​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​കു​ന്ന​താ​ണ്. പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോഗ​സ്ഥ​രു​ടെ​യും ക​ര്‍​ഷ​ക​ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ന്‍, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up