x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫറോക്കിൽ ബോട്ടിന് തീപിടിച്ചു

വെബ് ഡെസ്ക്
Published: October 30, 2026 12:32 AM IST | Updated: October 30, 2026 12:32 AM IST

ഫ​റോ​ക്ക് പ​ഴ​യ​പാ​ല​ത്തി​നു സ​മീ​പ​ത്ത് തീ​പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തീ​യ​ണ​യ്ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന.

കോ​ഴി​ക്കോ​ട്: തീ​പി​ടി​ച്ച് പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​‌നീങ്ങിയ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു. ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​ശി​ഹാ​ബു​ദീ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ മ​നു​പ്ര​സാ​ദ് എ​ന്നി​വ​ര്‍ ക​യ​റു​മാ​യി പു​ഴ​യി​ല്‍ ഇ​റ​ങ്ങി, ക​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ബോ​ട്ട് മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​ച്ച് ക​ര​യ്ക്ക​ടി​പ്പി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കി​യ​ത്. എ​ന്‍​ജി​നി​ലും ഇ​ന്ധ​ന​ടാ​ങ്കി​ലും തീ ​പ​ട​ര്‍​ന്ന ബോ​ട്ടി​ല്‍ നി​ന്ന് എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ നീ​ക്കം ചെ​യ്ത​ശേ​ഷം തീ​യ​ണ​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ഫ​റോ​ക്ക് പ​ഴ​യ​പാ​ലം ചു​വ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ആ​ര്‍.​ജെ. എ​ന്ന ബോ​ട്ടി​ന് തീ​പി​ടി​ച്ച​ത്.

ഫ​റോ​ക്ക് പു​ളി​ക്ക​ത്ത​റ സ്വ​ദേ​ശി എ​ന്‍.​എ. നി​ഖി​ല്‍​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ബോ​ട്ട് ഉ​ട​മ അ​രീ​ക്കാ​ട് പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി.
സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ അ​നു​രൂ​പ് ചി​ദം​ബ​ര​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ലൈ​ജു, എം.​ആ​ര്‍. രാ​ഗി​ല്‍, ജെ. ​ജ​യേ​ഷ്, രാ​ഹു​ല്‍, സി.​കെ.​അ​ശ്വ​നി, ശ്രീ​നാ​ഥ്, അ​തു​ല്‍​മോ​ഹ​ന്‍, ന​ന്ദ​കു​മാ​ര്‍, ശൈ​ലേ​ഷ്, അ​ബ്ദു​ല്‍​സ​ലാം എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags :

Recent News

Corehub Up