x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​മു​ക്ത​ ന​ഗ​ര​സ​ഭ​; നെടുമങ്ങാട്ട് പരിശോധന ശക്തമാക്കി സ്ക്വാഡുകൾ

വെബ് ഡെസ്ക്
Published: October 30, 2026 01:19 AM IST | Updated: October 30, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

‎നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യെ മാ​ലി​ന്യ​മു​ക്ത​മാക്കുന്നതിനും ഹോ​ട്ട​ലു​ക​ളി​ൽ വൃ​ത്തി​യു​ള്ള, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത് സ്ക്വാ​ഡുക​ളു​ടെ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു.ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം ഹോ​ട്ട​ൽ പ​രി​ശോ​ധ​ന​യും നൈ​റ്റ് സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും തീ​രു​മാ​നിച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി റോ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ ലും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ കണ്ടെ ത്തി ഖ​ര​മാ​ലി​ന്യ നി​യ​മ​മ​നു​സ​രി​ച്ച് പി​ഴ​ചു​മ​ഴ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു കേ​സെടുക്കുകയും ചെയ്തിട്ടു ണ്ട്. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​വ​രെക്കൊ​ണ്ടുത​ന്നെ അവ തി​രി​കെയെ​ടു​പ്പി​ച്ചു സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​വും ചെ​ന്തി​പ്പൂ​ര്, പൂ​വ​ത്തൂ​ർ റോ​ഡ്, ട​വ​ർ ജം​ഗ്ഷ​നി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പാ​റ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പി​ച്ച കു​ള​വി​കോ​ണം, വ​ട്ട​പ്പാ​റ, നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​ക​ളാ​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ 17 ഹോ​ട്ട​ലു​ക​ളിലാണ് ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് ടൗ​ൺ, എ​സ്‌യുടി വേ​ങ്കോ​ട്, പ​ഴ​കു​റ്റി, നെ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലാണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ സൂ​ര്യ ഹോ​ട്ട​ൽ, സെ​ൻ​ട്ര​ൽ പ്ലാ​സ, എസ്‌യുടി ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്വ​കാ​ര്യ ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ഴ​ചു​മ​ഴ്ത്തു​ക​യും അ​ടു​ക്ക​ള അ​ടച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​ഹോ​ട്ട​ലു​ക​ളിൽ തു​ട​ർപ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ചുവെന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഹോ​ട്ട​ൽ പ​രി​ശോ​ധ​ന​യ്ക്ക് സീ​നി​യ​ർ പ​ബ്ലി​ക് ഇ​ൻ​സ്പെ​ക്ട​ർ എസ്. ബി​ന്ദു, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി.​എ​സ്. സ​ബി​ത, ആ​ർ.വി. രാ​ജേ​ശ്വ​രി, ​എ​ൽ. ഷീ​ന, എ​ൽ. മീ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യ് ക്ക് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി​യം​ഗ​മാ​യ കൃ​ഷ്ണ​കു​മാ​ർ, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ രാം​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ നി​വാ​സി​ക​ൾ​ക്ക് ​ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും ശു​ചി​ത്വ​മു​ള്ള​തും മാ​ലി​ന്യ​മു​ക്ത​വു​മാ​യ സാ​ഹ​ച​ര്യ​വും ഒരുക്കുന്നതിനു പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും കു​ റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും അ​റി​യി​ച്ചു.

Tags :

Recent News

Corehub Up