x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ വീ​ടും സ്ഥ​ല​വും തേ​നോ​ത്തു​മ്മ​ല്‍ ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍​ക്ക് സ്വ​ന്തം

വെബ് ഡെസ്ക്
Published: October 30, 2026 01:19 AM IST | Updated: October 30, 2026 01:19 AM IST

ഗോ​പാ​ല​ന്‍

പ​ടി​ഞ്ഞാ​റ​ത്ത​റ: വ​യോ​ജ​ന നി​യ​മം തു​ണ​യാ​യ​തോ​ടെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ വീ​ടും സ്ഥ​ല​വും തേ​നോ​ത്തു​മ്മ​ല്‍ ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍​ക്ക് തി​രി​ച്ചു​കി​ട്ടി. പാ​ലി​യാ​ണ​യി​ലെ പു​രാ​ത​ന നാ​യ​ര്‍ ത​റ​വാ​ടാ​യ തേ​നോ​ത്തു​മ്മ​ല്‍ ത​റ​വാ​ട്ടി​ലെ താ​മ​സ​ക്കാ​ര​നും മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ല്‍ ലൈ​ബ്ര​റി അ​റ്റ​ന്‍​ഡ​ന്‍റ് ത​സ്തി​ക​യി​ല്‍ നി​ന്നും വി​ര​മി​ച്ച ആ​ളു​മാ​ണ് ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ സൗ​ദാ​മി​നി​യാ​ണ് ഭാ​ര്യ. ഇ​വ​ര്‍​ക്ക് മ​ക്ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും 2017 ല്‍ ​ഇ​വ​ര്‍​ക്ക് പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട​തി​നാ​ലും ഗോ​പാ​ല​ന്‍ ന​മ്പ്യാ​രും ഭാ​ര്യ സൗ​ദാ​മി​നി​യും നീ​ലേ​ശ്വ​ര​ത്തു​കാ​രാ​യ സൗ​ദാ​മി​നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ള്‍ ശൈ​ബ​യു​ടെ​യും ഭ​ര്‍​ത്താ​വ് ഹ​രി​ദാ​സി​ന്‍റെ​യും വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. 2017-2024 വ​ര്‍​ഷ​ക്കാ​ല​യ​ള​വി​ല്‍ ഗോ​പാ​ല​ന്‍ ന​മ്പ്യാ​രു​ടെ പേ​രി​ലും സൗ​ദാ​മി​നി​യു​ടെ പേ​രി​ലും ഉ​ണ്ടാ​യി​രു​ന്ന ഒ​രേ​ക്ക​ര്‍ 28 സെ​ന്‍റ് സ്ഥ​ല​വും വീ​ടും വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യും അ​ട​ക്കം ഇ​രു​കൂ​ട്ട​രു​ടെ​യും പ​രി​ച​ര​ണ​ത്തി​ന് എ​ന്ന പേ​രി​ല്‍ ശൈ​ബ​യും ഹ​രി​ദാ​സും ചേ​ര്‍​ന്ന് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സൗ​ദാ​മി​നി​യു​ടെ രോ​ഗാ​വ​സ്ഥ​യും 86-ാം വ​യ​സി​ലും സൗ​ദാ​മി​നി​യു​ടെ പ​രി​ച​ര​ണ​ങ്ങ​ളും സാ​മ്പ​ത്തി​ക​മാ​യ ചൂ​ഷ​ണ​ങ്ങ​ളും ശാ​രീ​രി​ക​മാ​യ അ​വ​ശ​ത​ക​ളും അ​ല​ട്ടി​യ ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ സ​ഹോ​ദ​രി ഗോ​പാ​ല​ന്‍ ന​മ്പ്യാ​രെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. 2025ല്‍ ​സൗ​ദാ​മി​നി​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​രു കു​ടും​ബ​ങ്ങ​ളും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലാ​താ​യി.

ശാ​രീ​രി​ക​മാ​യ അ​വ​ശ​ത​ക​ളും കി​ട​പ്പാ​ടം പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യും ഗോ​പാ​ല​ന്‍ ന​മ്പ്യാ​രെ പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ത്തി​യ​പ്പോ​ഴാ​ണ് പെ​ന്‍​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ​യും ക്ഷേ​മ​ത്തി​നു​വേ​ണ്ടി​യു​ള്ള ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്.

മാ​ന​ന്ത​വാ​ടി റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ മ​ജി​ട്രേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തി​യ നി​ര​വ​ധി സി​റ്റിം​ഗു​ക​ളു​ടെ​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ​യും ഒ​ടു​വി​ലാ​ണ് ട്രി​ബ്യൂ​ണ​ല്‍ ചെ​യ​ര്‍​മാ​നാ​യ ആ​ര്‍​ഡി​ഒ അ​തു​ല്‍ സാ​ഗ​ര്‍ എ​തി​ര്‍​ക​ക്ഷി​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ വീ​ട് അ​ട​ക്ക​മു​ള്ള ഒ​രേ​ക്ക​ര്‍ 28 സെ​ന്‍റ് ഭൂ​മി​യു​ടെ നാ​ല് ആ​ധാ​ര​ങ്ങ​ളും റ​ദ്ദ് ചെ​യ്യു​ക​യും അ​സാ​ധു​വാ​ക്കു​ക​യും ചെ​യ്ത് വെ​ള്ള​മു​ണ്ട സ​ബ് ര​ജി​സ്ട്രാ​ര്‍​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.
മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യു​ള്ള ഈ ​വി​ധി ആ​ലം​ബ​മ​റ്റ നി​ര​വ​ധി ര​ക്ഷി​താ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കും ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നും വി​ധി​ക​ര്‍​ത്താ​വാ​യ റ​വ​ന്യൂ ഡി​വി​ഷ​ന​ല്‍ മ​ജി​സ്‌​ട്രേ​റ്റ് അ​തു​ല്‍​സാ​ഗ​റി​നെ​യും ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ പു​രു​ഷോ​ത്ത​മ​നെ​യും പൗ​ര​സ​മി​തി അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up