തെളിവെടുപ്പ്
വിഴിഞ്ഞം: കോവളത്ത് 16 കാരിയായ പെൺകുട്ടിയെ വിവിധ സ്പാകളിലെത്തിച്ചു പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവായ പ്രതിയെ അഞ്ചു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് പ്രതിയുമായെത്തിയ പൊലിസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കോവളത്തെ നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള "ഡ്രിംസ് സ്പാ', സജിത് നടത്തിവന്നിരുന്ന "ചപ്പാത്ത് ആയൂർ കേരള സെന്റർ' എന്നിവിടങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പു നട ത്തിയത്.
കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നു പൊലിസ് അറിയിച്ചു. പെൺകുട്ടിയുടെ ഇളയമ്മ, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സ്പാ ഉടമകളായ നിഷാന്ത്, സജിത് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തുമെന്നും പൊ ലിസ് വ്യക്തമാക്കി.
കോവളം സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മോഹനചന്ദ്രൻ, എഎസ്ഐ എസ്. ബിജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.
Tags :