രോഗം ബാധിച്ച വാഴ
സുല്‍ത്താന്‍ ബത്തേരി: വിവിധയിനം വാഴക്കുലകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വിലയുണ്ടെങ്കിലും ഗുണം ലഭിക്കാതെ ജില്ലയിലെ കൃഷിക്കാര്‍. രോഗ-കീട ബാധമൂലം വലിയ തോതിലുള്ള ഉത്പാദന നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. തണ്ടുതുരപ്പന്റെ ആക്രമണവും മാണം അഴുകല്‍, ഇലപ്പുള്ളി തുടങ്ങിയ രോഗങ്ങളും ജില്ലയില്‍ വ്യാപകമായി വാഴക്കൃഷിയെ ബാധിച്ചിട്ടുണ്ട്.
നേന്ത്രക്കായ പച്ചയ്ക്ക് നിലവില്‍ കിലോഗ്രാമിന് 48-50 രൂപയാണ് വില. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് ഈ വില. ജില്ലയില്‍ ഉത്പാദനവും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വരവും കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്ന് ദിവസേന വാഴക്കുലകള്‍ ജില്ലയിലെ വിപണികളിലെത്തുന്നുണ്ട്. കുരങ്ങ് ഉള്‍പ്പടെ വന്യജീവികളുടെ ശല്യവും വാഴകൃഷിയെ ബാധിക്കുന്നുണ്ട്. രോഗപ്രതിരോധത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നും ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. നേന്ത്രക്കായയ്ക്ക് താങ്ങുവില നിശ്ചയിക്കുക, കൃഷിനാശം നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
Tags :