വൈക്കം മഹാദേവ ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറേമൂലയിലെ പത്തായപ്പുര.
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേമൂലയിൽ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂര നിരന്തരം വാഹനം ഇടിച്ച് തകരുന്നതു കണക്കിലെടുത്ത് ഈ ഭാഗത്ത് കാമറ സ്ഥാപിക്കണമെന്നെ ആവശ്യം ശക്തമായി. ജനങ്ങളുടെ പരാതിയെത്തുടർന്ന് അധികൃതർ കെട്ടിടത്തിൽ വാഹനം തട്ടാതിരിക്കാൻ റോഡിൽ വലിയ കരിങ്കല്ല് താഴ്ത്തി റിഫ്ലക്ടർ സ്ഥാപിച്ചെങ്കിലും പിറ്റേന്ന് തന്നെ രാത്രി വലിയ വാഹനമിടിച്ച് റിഫ്ലക്ടർ പൊട്ടി ചിതറുകയും കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ഉത്തരമടക്കം തകരുകയും ചെയ്തു.
ഒരു മാസത്തിനിടയിൽത്തന്നെ നിരവധി തവണ ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്. രാത്രികാലങ്ങളിൽ വരുന്ന വലിയ ഭാരവണ്ടികളാണ് ചരിത്രത്തിന്റെ ഭാഗമായ പതിറ്റാണ്ടുകൾ പഴക്കമുള്ള പത്തായ പ്പുരയുടെ നാശത്തിനിടയാക്കുന്നത്. ക്ഷേത്രത്തിലെ കെട്ടിടത്തിന് നാശം വരുത്തുന്ന വാഹനത്തെ കണ്ടെത്തി നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാമറ സ്ഥാപിച്ച് കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :