x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ല​യ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക്ക് വി​ട് നി​ർ​മി​ച്ച് ന​ൽ​കി

വെബ് ഡെസ്ക്
Published: October 30, 2026 12:58 AM IST | Updated: October 30, 2026 12:58 AM IST

വി​ദ്യാ​ർ​ഥി​ക്ക് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ട്.

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ്യ​ൽ സ്കൂ​ളി​ൽ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​കു​ന്നു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും മ​റ്റ് ഉ​ദാ​ര​മ​തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. ജ​ൻ​മ​നാ കാ​ഴ്ച ഇ​ല്ലാ​ത്ത ആ​ദി​നാ​ഥി​നും കു​ടും​ബ​ത്തി​നും ആ​ണ് 12 സെ​ന്‍റ് ഭൂ​മി​യി​ൽ വീ​ട് ഒ​രു​ക്കി​യ​ത്. ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള പി​റ​വി ദി​ന​ത്തി​ൽ കു​ടും​ബം പു​തി​യ വീ​ട്ടി​ലേ​ക്ക താ​മ​സം മാ​റും. നാ​ല​ര വ​യ​സ് മു​ത​ൽ പു​ൽ​പ്പ​ള്ളി​യി​ലെ കൃ​പാ​ല​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു ആ​ദി​നാ​ഥി​ന്‍റെ പ​ഠ​നം.

അ​മ്മ ബി​ന്ദു പോ​ളി​യോ ബാ​ധി​ത​യാ​ണ്. അ​ച്ഛ​ൻ മോ​ഹ​ന​ൻ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് നാ​ലം​ഗ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഇ​ത്ര​യും​കാ​ലം വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. ആ​ദി​നാ​ഥി​ന്‍റെ കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും കാ​രു​ണ്യ​മു​ള്ള​വ​രും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ 12 സെ​ന്‍റ് ഭൂ​മി​യി​ൽ വീ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​യി​രു​ന്നു.

കൃ​പാ​ല​യ സ്കൂ​ളി​ന് ഇ​ത് ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​മാ​ണ്. നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വും ഹൃ​ദ്യ​മാ​യ പ​ദ്ധ​തി അ​ർ​ഹ​മാ​യ കു​ടും​ബ​ത്തി​ന് വീ​ട് ഒ​രു​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ശേ​ഖ​രി​ച്ച പ​ണ​വും ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​ണ​വും നി​ക്ഷേ​പി​ച്ചാ​യി​രു​ന്നു വി​ട് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ആ​ദി നാ​ഥി​ന്‍റെ കു​ടും​ബ​ത്തി​ന് ശാ​ശ്വ​ത​മാ​യ ത​ണ​ൽ ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​നോ​ജ്മെ​ന്‍റും.

Tags :

Recent News

Corehub Up