x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര

വെബ് ഡെസ്ക്
Published: October 30, 2026 01:03 AM IST | Updated: October 30, 2026 01:03 AM IST

ട്രാഫിക് ബ്ലോക്കിൽ നെയ്യാറ്റികര

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ യാ​ത്ര​ക്കാ​ര്‍ വ​ല്ലാ​തെ വ​ല​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ​ത്തും ന​ഗ​ര​ത്തി​ലും സ​മീ​പ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ലെ വി​ക​സ​നം ബാ​ല​രാ​മ​പു​ര​ത്തു​നി​ന്നും അ​ല്‍​പ്പ​വും മു​ന്നോ​ട്ടു പോ​യി​ട്ടി​ല്ല.

നി​ല​വി​ലെ സ​ര്‍​ക്കാ​രും വാ​ഗ്ദാ​നം ന​ല്‍​കി​യെ​ങ്കി​ലും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ഗ​ത വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന​വ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ട്.

ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍, ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, വ​ഴി​മു​ക്ക് മു​ത​ലാ​യ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ലാ​ണ്. പൊ​തു​വേ വീ​തി കു​റ​ഞ്ഞ റോ​ഡ്, വ​ഴി​യ​രി​കി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് എ​ന്നി​ങ്ങ​നെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്.അ​തേ സ​മ​യം, പാ​ത വി​ക​സ​നം സാ​ധ്യ​മാ​യാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Tags :

Recent News

Corehub Up