പൊതുമരാമത്ത് വകുപ്പിന്റെ സെക്ഷൻ ഓഫിസ് കാടുകയറിയ നിലയിൽ.
നേമം: വെള്ളായണി ജംഗ്ഷനു സമീപത്ത് പൊതുമരാമത്ത് വകുപ്പിന്റെ സെക്ഷൻ ഓഫിസ് കെട്ടിടം കാടുകയറി ശോചനീയാവസ്ഥയിൽ.വർഷങ്ങളായി ഇതേ അവസ്ഥയിലാണ് കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും കാലപ്പഴക്കം കൊണ്ടു നശിച്ചുതുടങ്ങി. ഉദ്യോഗസ്ഥരുടെ അനാസ്ഥ യാ ണു കെട്ടിടം നശിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. നേമം വെള്ളായണി ആയുർവേദ ആശുപത്രിക്ക് സമീപമാണ് കെട്ടിടമുള്ളത്. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട കെട്ടിടമാണ്ു വര്‍ഷങ്ങളായി ശോച്യാവ സ്ഥയിൽ കിടക്കുന്നത്. കാടു കയറി കിടക്കുന്നതുകാരണം ചുറ്റുപാടും ഇഴ ജന്തുക്കളുടെയും കൊതുകുകളുടെയും ശല്യവും രൂക്ഷമാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തനമുണ്ടായിരുന്ന സമയത്ത് തെ രഞ്ഞെടുപ്പിനു പോളിംഗ് സ്റ്റേഷനായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.
കോര്പറേഷന് നേമം വാര്‍ഡിലുള്‍പ്പെടുന്നതാണ് ഈ കെട്ടിടം. വനിത വിശ്രമ കേന്ദ്രത്തിനായി ഈ പഴയ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം അനുവദിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനോടു കോര്പറേഷന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവാദം നല്‍കിയിരുന്നില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേമം ആയുർവേദ ആശുപത്രി പൊളിച്ചപ്പോള്‍ താ ത്കാലികമായി പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. ഇതിനു സമീപത്ത് ആയുര്‍വേദ ആശുപത്രിക്ക് പുതിയ മന്ദിരം വരികയും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തില്‍ നിന്നും ഒഴിയുകയും ചെയ്തു. കെട്ടിടം പുനഃരുദ്ധരിക്കാൻ നടപടി വേണം.
Tags :