നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: ഫാദർ ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് രണ്ടാം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ അന്നമ്മ ജോർജ്, എൻഎസ്എസ് ജില്ലാ കോ-ഓഡിനേറ്റർ എസ്.ആർ. ശ്രീജിത്ത്, സ്കൂൾ എൻഎസ്എസ് കോ-ഓഡിനേറ്റർ ബിനോയ് പി. ജോസ്, എൻഎസ്എസ് യൂണിറ്റ് ലീഡർ പി.ആർ. ആര്യ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :