മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറയിൽ നടന്ന സിഗ്നേച്ചർ കാന്പയിൻ.
പുൽപ്പള്ളി: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും വോട്ടർപ്പട്ടികയിൽ വ്യാപകമായി തിരുത്തലുകൾ വരുത്തി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്നും ആവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികളും ഡിജിറ്റൽ സിഗ്നേച്ചർ കാന്പയിനും സംഘടിപ്പിച്ചു.
വോട്ടർപ്പട്ടികയിൽ ക്രമക്കേടുകൾ നടത്തി ജനവിധി അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഭരണഘടനയും സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനങ്ങളും സംരക്ഷിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
കേണിച്ചിറയിൽ ചേർന്ന യോഗത്തിൽ പ്രതിഷേധ സമര പരിപാടികളുടെ ഭാവി ഘട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ജനപങ്കാളിത്തത്തോടെ ഡിജിറ്റൽ സിഗ്നേച്ചർ ശേഖരിക്കുകയും ചെയ്തു. കെപിസിസി ജനറൽസെക്രട്ടറി കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, എൻ.ആർ. സോമൻ മണ്ഡലം പ്രസിഡന്റുമാരായ കെ.ജി. ബാബു, പി.ഡി. ജോണി, സണ്ണി സെബാസ്റ്റ്യൻ, എൽദോസ്, പ്രവർത്തകരായ നാരായണൻ നായർ, വി.ഡി. ജോസ്, ശിവരാമൻ പാറക്കുഴി, ബിനു മാങ്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags :