വടശേരിക്കരയിൽ വീട്ടുമുറ്റത്തേക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ കാർ.
വടശേരിക്കര: ശബരിമല പാതയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. തമിഴ്നാട് സ്വദേശികളായ ദന്പതികളും മകനുമാണ് കാറിലുണ്ടായിരുന്നത്.
പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജിന്റെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.
കാറിലുണ്ടായിരുന്ന തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശികളായ കുമരേശൻ, ഭാര്യ ശാന്തി, മകൻ സതീഷ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ലിജു ജോർജും അയൽവാസി ചന്പോൺ സുധാകരൻപിള്ളയും ചേർന്നു രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags :