മുട്ടം: ജില്ലാ നിയമസഹായ അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേശീയ ലോക് അദാലത്ത് നടത്തി. വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവില്‍. ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായപ്, ബിഎസ്എന്‍എല്‍, പിഎല്‍പി തുടങ്ങിയ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.
മോട്ടോര്‍വാഹന അപകട ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ 3724 കേസുകളിലായി 4.50 കോടിയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പായി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിട്ടി ചെയര്മാന് സാനു എസ്. പണിക്കര്‍ നേതൃത്വം നല്കി.
തൊടുപുഴ, ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, പീരുമേട്, നെടുങ്കണ്ടം, ഇടുക്കി കോടതികളിലും അദാലത്ത് സംഘടിപ്പിച്ചതായി അഥോറിട്ടി സെക്രട്ടറികൂടിയായ സബ് ജഡ്ജി എന്‍.എന്‍. സിജി പറഞ്ഞു.