x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്ന തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി

വെബ് ഡെസ്ക്
Published: August 11, 2026 02:52 AM IST | Updated: August 11, 2026 02:52 AM IST

റോ​ഡി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ നി​ന്നി​രു​ന്ന തെ​ങ്ങ് മു​റി​ച്ചു മാ​റ്റു​ന്നു.

കൂ​ത്താ​ട്ടു​കു​ളം: വ​ർ​ഷ​ങ്ങ​ളാ​യി കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന തെ​ങ്ങ് ഒ​ടു​വി​ൽ മു​റി​ച്ചു​മാ​റ്റി. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ, സ​ബ് ട്ര​ഷ​റി റോ​ഡി​ലേ​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ചാ​ഞ്ഞു​നി​ന്നി​രു​ന്ന തെ​ങ്ങാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വെ​ട്ടി​മാ​റ്റി​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ട്ര​ഷ​റി റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രും വ​ലി​യ ആ​ശ്വാ​സ​ത്തി​ലാ​ണ്.

പോ​ലീ​സ് സ്റ്റേ​ഷ​ൻ - ട്ര​ഷ​റി റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തെ​ങ്ങ് നീ​ക്കം ചെ​യ്യാ​നു​ള്ള നി​ർ​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ണി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം എ​റ​ണാ​കു​ളം പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​എ​സ്. സു​ദ​ർ​ശ​ൻ ഏ​താ​നും ദി​വ​സം മു​മ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. തെ​ങ്ങ് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​ന​ടി ഇ​ത് മു​റി​ച്ചു​മാ​റ്റാ​ൻ എ​സ്‌​പി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Districtnews A coconut

Recent News

Corehub Up