സംഘനൃത്തത്തില്‍ പങ്കെടുത്ത എകെഎം ചങ്ങനാശേരി ടീം വേദിക്ക് വെളിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
കോട്ടയം: സര്‍ഗലയ താളങ്ങളുടെ സമന്വയത്തില്‍ സഹോദയ കലോത്സവത്തിന്റെ രണ്ടാം ദിനവും സമ്പന്നം. നാട്യതാളങ്ങളുമായെത്തിയ കുച്ചുപ്പുടിയും കാണികളുടെ മനം മയക്കിയ സംഘനൃത്ത മത്സരവും കലോത്സവ രണ്ടാം ദിനത്തെ കളര്‍ഫുളാക്കി.
ലളിതഗാന മത്സരത്തില്‍ കുരുന്നുകളുടെ ആലാപനം ഒന്നിനൊന്നു മികച്ചതായിരുന്നു. ശബ്ദാനുകരണത്തിന്റെ പുത്തന്‍ രീതികളിലൂടെ മുന്നേറിയ മിമിക്രി മത്സരം കാണികളെ കുടുകുടാ ചിരിപ്പിച്ചു.
കലോത്സവം രണ്ടാം ദിനം പൂര്‍ത്തിയായപ്പോള്‍ 940 പോയിന്റുമായി പാലാ ചാവറ പബ്ലിക് സ്കൂള്‍ തന്നെയാണ് മുന്നില്‍. കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂള്‍, കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവര്‍ യഥാക്രമം 661, 601 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ മുഖ്യാതിഥിയാകും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ സമാപനസന്ദേശം നല്‍കും. സഹോദയ കോട്ടയം പ്രസിഡന്റ് ഫാ. ഷിജു പറത്താനം അധ്യക്ഷത വഹിക്കും. സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്കോ ബാംഗ്ലൂര്‍ പ്രവിശ്യ വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. ഷാല്ബിന് കാളഞ്ചേരി എസ്ഡിബി അനുഗ്രഹപ്രഭാഷണം നടത്തും. സഹോദയ കോട്ടയം രക്ഷാധികാരി ബെന്നി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സുനിത സതീഷ്, ട്രഷറര്‍ ഫാ. സാബു കൂടപ്പാട്ട്, ഫാ. ജോഷ് കാഞ്ഞൂപ്പറമ്പില്‍, ഫാ. ആന്റണി വയിലാട്ട് എന്നിവര്‍ സന്നിഹിതരായിരിക്കും.
Tags :