പ്രതീകാത്മക ചിത്രം
പുല്‍പ്പള്ളി: പൂതാടി സര്‍വീസ് സഹകരണ ബാങ്ക് മാരക രോഗം ബാധിച്ച നിര്‍ധനരായ ബാങ്ക് അംഗങ്ങള്‍ക്കായി പ്രെെമാസ പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ.കെ. വിശ്വനാഥന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എനിക്കുമൊരു തണല്‍ എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ മൂന്ന് മാസം കൂടുമ്പോള്‍ 1000 രൂപ വീതമാണ് പെന്‍ഷനായി നല്‍കുക. ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 2025-2026 സാമ്പത്തിക വര്‍ഷം ബാങ്കിന് 40.67 ലക്ഷം രൂപയുടെ ലാഭമുണ്ട്. ഈ വര്‍ഷവും ബാങ്ക് 25 ശതമാനം ലാഭവിഹിതം നല്‍കും. വര്‍ഷങ്ങളായി ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നടപ്പുവര്‍ഷം നിക്ഷേപത്തില്‍ 13 കോടിയോളം രൂപയുടെ വര്‍ധനയുണ്ട്.
കാര്‍ഷിക, കാര്‍ഷികേതര, സ്വര്‍ണ പണയ വായ്പ, കുടുംബശ്രീ വായ്പ എന്നീ ഇനങ്ങളിലും വലിയ വര്‍ധനയുണ്ടായി. പഞ്ചായത്തിലെ സിഡിഎസില്‍ രജിസ്റ്റര്‍ ചെയ്ത 490 സ്വാശ്രയ സംഘങ്ങളില്‍ 452 സംഘങ്ങളും ഇടപാടുകള്‍ നടത്തുന്നത് പൂതാടി സഹകരണ ബാങ്കിലൂടെയാണ്. കുടുംബശ്രീ അംഗങ്ങള്‍ക്കായി എനിക്കുമൊരു വാഹനം പദ്ധതി ഇപ്പോഴും നടപ്പാക്കി വരുന്നുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് നല്കിവരുന്നതും ബാങ്കിലൂടെയാണ്. 2000ല്‍പരം ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്‍കിവരുന്നുണ്ട്.
ബാങ്കിന്റെ ഹെഡ് ഓഫിസും ബ്രാഞ്ചുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് നടത്തിവരുന്ന വളം ഡിപ്പോയും നീതി സ്റ്റോറും ലാഭത്തിലാണ്. നീതി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയിട്ടുണ്ട്. ബാങ്കിന്റെ അവധി വായ്പ ബാക്കി നില്‍പ്പ് 2.6 ശതമാനം മാത്രമാണ്. കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ലഭിക്കാനുള്ള 85 ലക്ഷം രൂപയും പലിശ സബ്സിഡി ഇനത്തില്‍ 45 ലക്ഷം രൂപയും കഴിഞ്ഞ പത്ത് വര്‍ഷമായി പിണറായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. നടപ്പു വര്‍ഷത്തിലും ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് സ്ഥാനം നിലനിര്‍ത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് കെ.കെ. വിശ്വനാഥന് പറഞ്ഞു.
Tags :