x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​വി​പ്ല​വ​ത്തി​ന് പ​ര​പ്പ​യി​ല്‍ പു​തു​വ​ഴി

വെബ് ഡെസ്ക്
Published: October 26, 2026 06:00 AM IST | Updated: October 26, 2026 06:00 AM IST

ക​ന്നു​കാ​ലി​ക​ളി​ലെ ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ അ​ള​വ് തി​രി​ച്ച​റി​യാ​ന്‍ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ര​ക്ത​പ​രി​ശോ​ധ​ന.

പ​ര​പ്പ: ക്ഷീ​ര​മേ​ഖ​ല​യെ ശാ​സ്ത്രീ​യ​വും ആ​ധു​നി​ക​വു​മാ​യ രീ​തി​ക​ളി​ലൂ​ടെ കൂ​ടു​ത​ല്‍ ലാ​ഭ​ക​ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി പാ​ലാ​ഴി പു​രോ​ഗ​മി​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം, പാ​ലു​ത്പാ​ദ​ന വ​ര്‍​ധ​ന, ശാ​സ്ത്രീ​യ പ്ര​ജ​ന​ന രീ​തി​ക​ള്‍, ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത, തീ​റ്റ​പ്പു​ല്‍​കൃ​ഷി എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ഒ​രു വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ലൂ​ടെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മി​ക​ച്ച വ​രു​മാ​ന​വും ക​ന്നു​കാ​ലി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ ലിം​ഗ​നി​ര്‍​ണ​യം ന​ട​ത്തി​യ ബീ​ജ​മാ​ത്ര​ക​ളു​ടെ (സെ​ക്സ് സോ​ര്‍​ട്ട​ഡ് സെ​മ​ന്‍) ഉ​പ​യോ​ഗ​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പെ​ണ്‍​കി​ടാ​വു​ക​ള്‍ ജ​നി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാ​നാ​കും. കേ​ര​ള ലൈ​വ്‌​സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ബീ​ജ​മാ​ത്ര​ക​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കു​ന്നു. ഇ​തു​വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ ആ​ധു​നി​ക കൃ​ത്രി​മ ബീ​ജാ​ദാ​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ 25 പെ​ണ്‍​കി​ടാ​വു​ക​ള്‍ ജ​നി​ച്ചു. ബ്ലോ​ക്കി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ഴു വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി​ക​ളി​ലൂ​ടെ​യും മു​പ്പ​തോ​ളം വെ​റ്റ​റി​ന​റി ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും സേ​വ​നം ക​ര്‍​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന രീ​തി​ക്കു​പ​ക​രം, രോ​ഗ​സാ​ധ്യ​ത​ക​ള്‍ നേ​ര​ത്തേ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും പാ​ലാ​ഴി പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്നു​കാ​ലി​ക​ളു​ടെ ര​ക്ത​വും ചാ​ണ​ക​വും പ​രി​ശോ​ധി​ച്ച് പോ​ഷ​ക​ക്കു​റ​വും വി​ര​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ പ​ശു​ക്ക​ളി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ കു​റ​വും സി​ങ്കി​ന്‍റെ ഉ​യ​ര്‍​ന്ന സാ​ന്നി​ധ്യ​വും തി​രി​ച്ച​റി​ഞ്ഞു. പ്ര​സ​വാ​ന​ന്ത​രം പ​ശു​ക്ക​ള്‍ ത​ള​ര്‍​ന്നു​വീ​ഴു​ന്ന​തി​ന് കാ​ല്‍​സ്യ​ത്തി​ന്‍റെ കു​റ​വ് കാ​ര​ണ​മാ​കാ​മെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്കും തു​ട​ക്ക​മി​ട്ടു.

മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​പ്പ ബ്ലോ​ക്കി​ലെ മ​ണ്ണി​ന്‍റെ​യും ക​ന്നു​കാ​ലി​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് പ്ര​ത്യേ​ക ധാ​തു​ല​വ​ണ മി​ശ്രി​ത​വും വി​ക​സി​പ്പി​ച്ചു. ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ശു​ക്ക​ള്‍​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം വീ​തം മി​ശ്രി​തം വി​ത​ര​ണം ചെ​യ്തു. ചാ​ണ​ക​പ​രി​ശോ​ധ​ന​യി​ലൂ​ടെ പാ​ലു​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന വി​ര​ക​ളു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും പ്ര​ജ​ന​ന​വും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. കൃ​ത്രി​മ ബീ​ജാ​ധാ​ന​ത്തി​നു​ശേ​ഷം 30 ദി​വ​സ​ത്തി​ന​കം ഗ​ര്‍​ഭ​ധാ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നും ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ലിം​ഗ​നി​ര്‍​ണ​യ​ത്തി​നു​മാ​യി 23 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പോ​ര്‍​ട്ട​ബി​ള്‍ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന​ര്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡി​സം​ബ​റി​ല്‍ ന​ട​ത്താ​നി​രി​ക്കു​ന്ന കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നാ​യി മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ കൂ​ള​ര്‍ ബാ​ഗു​ക​ള്‍ സ​ജ്ജ​മാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ക​ന്നു​കാ​ലി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ക​ര്‍​ഷ​ക​രു​ടെ പു​ര​യി​ട​ങ്ങ​ളി​ല്‍ തീ​റ്റ​പ്പു​ല്‍ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മൈ​ക്രോ ലെ​വ​ല്‍ ഫോ​ഡ​ര്‍ പ്ലാ​നും ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തീ​റ്റ​പ്പു​ല്‍ ബാ​ങ്കു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന മാ​ക്രോ ലെ​വ​ല്‍ ഫോ​ഡ​ര്‍ പ്ലാ​നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ​ച്ച​പ്പു​ല്ലി​ന്‍റെ ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കാ​ലി​ത്തീ​റ്റ​ച്ചെ​ല​വ് കു​റ​യ്ക്കാ​നും ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും പാ​ലു​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കാ​നും സാ​ധി​ക്കും.

‌ശാ​സ്ത്രീ​യ ക​ന്നു​കാ​ലി പ​രി​പാ​ല​നം, മെ​ച്ച​പ്പെ​ട്ട പ്ര​ജ​ന​ന രീ​തി​ക​ള്‍, രോ​ഗ​പ്ര​തി​രോ​ധം, തീ​റ്റ​പ്പു​ല്‍ വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ ക്ഷീ​ര​മേ​ഖ​ല​യെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വും ലാ​ഭ​ക​ര​വു​മാ​ക്കാ​ന്‍ പാ​ലാ​ഴി പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് പ്രോ​ജ​ക്ട് ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ ഓ​ഫി​സ​റും കൊ​ന്ന​ക്കാ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഇ​ന്‍ ചാ​ര്‍​ജു​മാ​യ ഡോ. ​എ​ല്‍. വി​ശ്വ​ല​ക്ഷ്മി പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ളു​ടെ ആ​രോ​ഗ്യ​വും പാ​ലു​ത്പാ​ദ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും വ​രു​മാ​ന​വും വ​ര്‍​ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags :

Recent News

Corehub Up