പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം.
മറയൂര്‍: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് പിന്നോട്ടുരുണ്ട് കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി. മതിലും ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കാന്തല്ലൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടം സൃഷ്ടിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. ബസിലും അപകടസ്ഥലത്തും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പഞ്ചായത്ത് ഓഫീസിനു സമീപം രാത്രി പാര്‍ക്ക് ചെയ്തിരുന്ന ബസ് രാവിലെ അഞ്ചിന് സര്‍വീസ് ആരംഭിക്കുന്നതിനായി ഡ്രൈവര്‍ സ്റ്റാര്‍ട്ട് ചെയ്തശേഷം പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ബസ് പിന്നോട്ടുരുണ്ട് നീങ്ങിഅപകടമുണ്ടായതെന്നും പറയപ്പെടുന്നു. സംഭവമറിഞ്ഞ് കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവന്‍രാജ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
Tags :